ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ, യുവന്റസിന് ഏകപക്ഷീയ വിജയം

ഇറ്റലിയിലെ ഗോളടി ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്ന മത്സരത്തിൽ യുവന്റസിന് ഏകപക്ഷീയ വിജയം. ഇന്ന് സസുവോളയെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയത്തോടെ ലീഗിലെ അപാരാജിത കുതിപ്പ് 27 മത്സരങ്ങളാക്കി ഉയർത്താൻ യുവന്റസിനായി. 2016ന് ശേഷം ഇത്രയധികം കാലം അപരാജിതരായി യുവന്റസ് തുടരുന്നത് ആദ്യമാണ്.

ഇന്ന് കളി തുടങ്ങി 23ആം മിനുട്ടിൽ തന്നെ യുവന്റസ് മുന്നിൽ എത്തി. ഖദീര ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. കളിയുടെ 70ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ വന്നത്. പ്യാനിചിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ലീഗിൽ ആദ്യ സസുവോളയുമായി ഏറ്റുമുട്ടിയപ്പോഴും റൊണാൾഡോ ഗോൾ നേടിയിരുന്നു‌. എമിറെ ചാനാണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്.

ഈ വിജയത്തോടെ യുവന്റസിന് 23 മത്സരത്തിൽ നിന്നായി 63 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള നാപോളിയേക്കാൾ 11 പോയന്റ് മുന്നിലാണ് യുവന്റസ് ഇപ്പോൾ.