ഗോകുലത്തെ ഈ സീസണിൽ മാർക്കസ് ജോസഫ് നയിക്കും

- Advertisement -

ഈ സീസണിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും. ട്രിനിഡാഡുകാരനായ ജോസഫിനെ ക്യാപ്റ്റനായി നിയമിച്ചതായി ഗോകുലം കേരള എഫ് സി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ ഗോകുലം മുഴുവൻ നിരാശ നൽകിയപ്പോഴും മികച്ചു നിന്ന സ്ട്രൈക്കർ ആയിരുന്നു മാർക്കസ് ജോസഫ്. താരം കഴിഞ്ഞ മാസം ഗോകുലവുമായി ഒരു വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ഗോകുലത്തിന് ഒപ്പം എത്തിയ മാർക്കസ് 9 മത്സരങ്ങളിലാണ് ഗോകുലത്തിനായി കളിച്ചത്. അതിൽ 7 ഗോളുകളും ഒരു അസിറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 29കാരനായ മാർക്കസിന്റെ ഇന്ത്യയിലെ ആദ്യ ക്ലബാണ് ഗോകുലം. ഡ്യൂറണ്ട് കപ്പിൽ ആകും മാർകസ് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു തുടങ്ങുക. ഗോകുലം കേരള എഫ് സി ഇപ്പോൾ ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലാണ് ഉള്ളത്.

Advertisement