ഹാരി മഗ്വയറിന് പരിക്ക് ഗുരുതരമല്ല, യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വസിക്കാം. അവരുടെ ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. മഗ്വയറിന്റെ ആങ്കിളിന് പൊട്ടൽ ഇല്ല എന്നും താരം യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കും എന്നും ഒലെ പറഞ്ഞു. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ ആയിരുന്നു മഗ്വയറിന് പരിക്കേറ്റത്‌.

ഇനി രണ്ട് ആഴ്ച കൂടിയെ യൂറോപ്പ ലീഗ് ഫൈനലിന് ഉള്ളൂ. യൂറോപ്പ ലീഗിന് മുമ്പുള്ള ലീഗ് മത്സരങ്ങൾ മഗ്വയറിന് നഷ്ടമായേക്കും. ഇന്ന് ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ മഗ്വയർ കളിക്കുന്നില്ല. മറ്റന്നാൾ ലിവർപൂളിന് എതിരായ മത്സരത്തിലും താരം ഉണ്ടായേക്കില്ല.

Previous articleലപോർടെ ഫ്രാൻസ് മോഹം ഉപേക്ഷിച്ചു, സ്പെയിനായി കളിക്കാൻ തയ്യാറാകുന്നു
Next articleഎതിരാളികള്‍ കരുത്തരല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല – മിസ്ബ ഉള്‍ ഹക്ക്