മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിന് പരിക്ക്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ മഗ്വയർ ഇന്ന് വോൾവ്സിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല. അടുത്ത ആഴ്ച താരം തിരികെ എത്തിയേക്കും. ഈ സീസണിൽ അത്ര നല്ല ഫോമിൽ അല്ലാത്ത മഗ്വയറിന്റെ അഭാവം യുണൈറ്റഡിനെ കാര്യമായി ബാധിച്ചേക്കില്ല. മഗ്വയറിന് പകരം ഇന്ന് വരാനെ ആദ്യ ഇലവനിൽ തിരികെയെത്തും. വരാനെയും എറിക് ബയിയും ആകും സെന്റർ ബാക്ക് കൂട്ടുകെട്ട്. മറ്റൊരു സെന്റർ ബാക്ക് ആയ ലിൻഡെലോഫ് കൊറോണ വന്ന് ഐസൊലേഷനിൽ ആണ്.