അശ്വിനും കാർത്തിക്കും തമിഴ്നാട് രഞ്ജി ടീമിൽ

Photo: Twitter/@BCCI
- Advertisement -

അടുത്ത രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ശക്തമായ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക് എന്നിവരെ ഉൾപ്പെടുത്തിയാണ് അടുത്ത രണ്ടു രഞ്ജി മത്സരങ്ങൾക്കുള്ള ടീമിനെ തമിഴ്നാട് പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ അഭിനവ് മുകുന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ശങ്കറാണ് തമിഴ്നാട് ടീമിന്റെ ക്യാപ്റ്റൻ.

ജനുവരി 11ന് മുംബൈക്ക് എതിരെയും ജനുവരി 19ന് റെയിൽവേയ്സിനെതിരെയുമാണ് തമിഴ്‌നാടുവിന്റെ രഞ്ജി ട്രോഫി മത്സരങ്ങൾ. ബി.സി.സി.ഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അശ്വിന് വിശ്രമം അനുവദിച്ചിരുന്നു. അതെ സമയം പരിക്ക് മാറിയാണ് ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തുന്നത്.

Team: Vijay Shankar (C), Abhinav Mukund, Ganga Sridhar Raju, Suryap Prakash, Kaushik Gandhi, B Aparajith, Dinesh Karthik, R Ashwin, R Sai Kishore, M Siddharth, T Natarajan, N Jagadeesan, K Vignesh, K Mukunth, Pradosh Ranjan Paul

Advertisement