തന്റെ ഗ്രാമത്തിന് സഹായവുമായി മഗ്വയർ രംഗത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ഈ കൊറോണ കലാത്ത് മാതൃകയാവുകയാണ്. എൻ എച് എസിലേക്ക് കളിക്കാരെ കൊണ്ട് സംഭാവന ചെയ്യിപ്പിക്കുന്നതിലും മാഞ്ചസ്റ്റർ ക്ലബിലെ താരങ്ങളെ കൊണ്ട് ശമ്പളം കുറയ്പ്പിക്കുന്നതിലും ഒക്കെ മുന്നിൽ ഉണ്ടായിരുന്ന മഗ്വയർ ഇപ്പോൾ കൂടുതൽ സഹായങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താൻ വളർന്ന ഗ്രാമമായ മോസ്ബൊറോയിൽ ആണ് മഗ്വയർ സഹായ ഹസ്തവുമായി എത്തിയത്‌.

ഷെഫീൽഡിലെ മോസ്ബൊറോയിലെ പ്രായമായവർക്ക് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും എത്തിക്കാൻ മഗ്വയർ തീരുമാനിച്ചിരിക്കുകയാണ്. പ്രാദേശികമായ രണ്ടു കമ്പനികൾ വഴി ആകും മഗ്വയർ ഈ സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക. മഗ്വയറിന്റെ കുടുംബവും ഇപ്പോഴും മൊസ്ബൊറോയിൽ ഉണ്ട്. എന്തായാലും മറ്റു ഫുട്ബോൾ താരങ്ങൾക്ക് മാതൃകയായി മാറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഇപ്പോൾ.

Advertisement