അലക്സിസ് മാക് അലിസ്റ്ററിന്റെ മൂന്നു മത്സരങ്ങളുടെ വിലക്ക് റദ്ദാക്കി

Wasim Akram

ലിവർപൂളിന്റെ അർജന്റീന മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററിന്റെ മൂന്നു മത്സരങ്ങളുടെ വിലക്ക് റദ്ദാക്കി. കഴിഞ്ഞ കളിയിൽ ബോൺമൗത്തിനു എതിരായ ചുവപ്പ് കാർഡ് കാരണം ആണ് താരത്തിന് മൂന്നു മത്സരങ്ങളുടെ വിലക്ക് ലഭിച്ചത്. തുടർന്നു ഇതിനു എതിരെ ലിവർപൂൾ അപ്പീൽ ചെയ്യുക ആയിരുന്നു.

അലക്സിസ്

തുടർന്ന് താരത്തിന് ലഭിച്ച ചുവപ്പ് കാർഡ് തെറ്റാണ് എന്നു എഫ്.എ കണ്ടത്തുകയും താരത്തിന്റെ വിലക്ക് റദ്ദാക്കുകയും ആയിരുന്നു. ഇതോടെ ലിവർപൂളിന്റെ ഞായറാഴ്ച നടക്കുന്ന ന്യൂകാസ്റ്റിൽ യുണൈറ്റഡിന് എതിരായ എവേ മത്സരത്തിൽ താരത്തിന് കളിക്കാൻ ആവും.