ലൂക് ഷോ ആറ് ആഴ്ച ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷ അലക്സ് ടെല്ലസിൽ

20201110 215448
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ ദീർഘകാലം പരിക്കേറ്റ് പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചു. എവർട്ടണെതിരായ മത്സരത്തിനിടയിൽ ആയിരുന്നു ലൂക് ഷോയ്ക്ക് പരിക്കേറ്റിരുന്നത്. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. താരം ആറ് ആഴ്ച വരെ പരിക്ക് കാരണം പുറത്ത് ഇരിക്കും എന്നാണ് ക്ലബ് പറയുന്നത്. കഴിഞ്ഞ സീസൺ അവസാനവും ലൂക് ഷോയ്ക്ക് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിരുന്നു.

അടുത്ത മത്സരം മുതൽ അലക്സ് ടെല്ലസ് ആകും ലൂക് ഷോയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുക. ടെല്ലസ് ഉള്ളത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഷോയുടെ പരിക്കിൽ ഇത്തവണ വലിയ ആശങ്ക ഇല്ല. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ടെല്ലസ് പി എസ് ജിക്ക് എതിരായ മത്സരത്തിൽ ഇറങ്ങി യുണൈറ്റഡ് ആരാധകരുടെ പ്രശംസ നേടിയിരുന്നു. കൊറോണ കാരണം അതിനു ശേഷം താരത്തിന് കളത്തിൽ ഇറങ്ങാൻ ആയില്ല.

Advertisement