ഒഗ്ബെചെയ്ക്ക് ഗോൾ, മുംബൈ സിറ്റി ഒഡീഷയെ തോൽപ്പിച്ചു

20201110 210014
- Advertisement -

പ്രീസീസൺ മത്സരത്തിൽ മുംബൈ സിറ്റിക്ക് വീണ്ടും വിജയം. ഇന്ന് ഗോവയിൽ വെച്ച് ഒഡീഷയെ നേരിട്ട മുംബൈ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. മുംബൈ സിറ്റിക്കായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബെചെ ഇന്ന് തന്റെ ആദ്യ ഗോൾ നേടി. ഒഗ്ബെചെയും ഒപ്പം റൗളിംഗ് ബോർഗസും ആണ് മുംബൈ സിറ്റിക്ക് വേണ്ടി ഇന്ന് ഗോളുകൾ നേടിയത്‌. ഒരു സെൽഫ് ഗോളും മുംബൈക്ക് ലഭിച്ചു.

ഒഡീഷയ്ക്ക് വേണ്ടി മാർസെലീനോയും നന്ദകുമാർ ശേഖറും ആണ് ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെയും മുംബൈ സിറ്റി പരാജപ്പെടുത്തിയിരുന്നു. ഇന്ന് നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ ജംഷദ്പൂരും നോർത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞു.

Advertisement