മഗ്വയർ ലിവർപൂളിന് എതിരെ ഇല്ല, റാഷ്ഫോർഡും ലൂക് ഷോയും കളിക്ക

Newsroom

Picsart 23 12 13 18 47 22 694
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആശ്വാസവാർത്ത. ലിവർപൂൾ എതിരായ മത്സരത്തിന് മുന്നോടിയായി മാർക്കസ് റാഷ്ഫോർഡും ലുക്ക് ഷോയും ഫിറ്റ്നസ് വീണ്ടെടുത്തതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. റാഷ്ഫോർഡിന് അസുഖം കാരണം കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ലൂക് ഷോക്ക് കഴിഞ്ഞ മത്സരത്തിനിടയിൽ പരിക്ക് കാരണം കളം വിടേണ്ടതായും വന്നിരുന്നു.

റാഷ്ഫോർഡ് 23 12 13 18 47 15 754

എന്നാൽ സെൻട്രൽ ബാക്ക് ആയ ഹാരി മഗ്വയറും സ്ട്രൈക്ക് ആന്റണി മാർഷ്യലും ലിവർപൂളിനെതിരെ കളിക്കില്ല. ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നും സമയമെടുക്കും എന്നും ടെൻ ഹാഗ് മത്സരത്തിനു മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർ മാത്രമല്ല ക്യാപ്റ്റൻ ബ്രൂണോ ഫെർമ്മാണ്ടസും സസ്പെൻഷൻ കാരണം ലിവർപൂളിന് എതിരെ ആൻഫീൽഡിൽ കളിക്കില്ല. കസെമിറോ, ലിൻഡെലോഫ്, ലിസാൻഡ്രോ തുടങ്ങിയവരും പരിക്ക് കാരണം പുറത്താണ്.