ഇന്റർ മിലാനെതിരെ ലുകാകു കളിക്കില്ല എന്ന് സോൾഷ്യാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു നാളെയും കളിക്കില്ല. ലുകാകുവിനായി രംഗത്തുള്ള ഇന്റർ മിലാനെതിരെ ആണ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടത്. പരിക്ക് കാരണമാണ് ലുകാകുവിനെ കളിപ്പിക്കാത്തത് എന്നാണ് ഒലെ പറയുന്നത്. എന്നാൽ താരം ക്ലബ് വിടാൻ ശ്രമിക്കുന്നത് ആണ് കളത്തിൽ താരത്തെ കാണാതിരിക്കാൻ കാരണം.

ഇന്ററുമായി സജീവ ചർച്ചയിൽ ആണ് ലുകാകു ഉള്ളത്. ഈ വരുന്ന ആഴ്ചയോടെ ലുകാകു ഇന്ററിൽ എത്തുമെന്നും കരുതപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ടു പ്രീ സീസൺ മത്സരത്തിലും ലുകാകു കളിച്ചിരുന്നില്ല. 85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നൽകാൻ ഇന്റർ മിലാൻ തയ്യാറാണ് എന്നാണ് വിവരങ്ങൾ.

Advertisement