ചെൽസിയിൽ തുടരാൻ തന്നെയാണ് തന്റെ ആഗ്രഹം എന്ന് വ്യക്തമാക്കി ബ്രസീലിയൻ സെന്റർ ബാക്ക് ഡേവിഡ് ലൂയിസ്. തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ഡേവിഡ് ലൂയിസ് ഇപ്പോൾ ഉള്ളത്. താൻ ക്ലബ് വിടില്ല എന്നു തന്നെയാണ് ഡേവിഡ് ലൂയിസ് നൽകുന്ന സൂചനകൾ. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിലാണ്. താൻ ചെൽസിയെ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ താൻ ഇവിടെ ഉണ്ടാകും. ലൂയിസ് പറഞ്ഞു.
പ്രായം 30 കഴിഞ്ഞ താരങ്ങൾക്ക് പൊതുവെ ചെൽസി ദീർഘകാല കരാറുകൾ നൽകാറില്ല. ഒരു വർഷത്തെ പുതിയ കരാർ ആണ് നൽകാറ്. എന്നാൽ ദീർഘകാല കരാർ ലഭിച്ചാൽ മാത്രമെ തനിക്ക് സമ്മർദ്ദമില്ലാതെ തന്റെ ഫുട്ബോൾ ആസ്വദിക്കാൻ കഴിയു എന്നാണ് ലൂയിസിന്റെ വാദം. ഇതാണ് ലൂയിസിന്റെ പുതിയ കരാർ നീളാനുള്ള കാരണവും. സാരിയുടെ കീഴിൽ ചെൽസി ഡിഫൻസിൽ തകർപ്പൻ പ്രകടനമാണ് ലൂയിസ് കാഴ്ചവെക്കുന്നത്.