ലൊ സെൽസോയ്ക്ക് പരിക്ക്, രണ്ട് മാസത്തോളം പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയുടെ യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൊ സെൽസോയ്ക്ക് പരിക്ക്. അർജന്റീന ദേശീയ ടീമിനൊപ്പം പരിശീലിക്കെ ആണ് ലൊ സെൽസോയ്ക്ക് പരിക്കേറ്റത്. താരം തിരികെ ലണ്ടണിലേക്ക് എത്തും. ഹിപ്പ് ഇഞ്ച്വറിയാണ്. ലൊ സെൽസോയ്ക്ക് ഒക്ടോബർ അവസാനം വരെ കളിക്കാൻ ആവില്ല എന്ന് ടോട്ടൻഹാം അറിയിച്ചു.

റയൽ ബെറ്റിസ് താരമായ ജിയോവാനി ലൊ സെൽസോ ലോൺ അടിസ്ഥാനത്തിൽ ആണ് ഈ കഴിഞ്ഞ മാസം ടോട്ടൻഹാമിൽ എത്തിയത്. താരം ടീമുമായി ഇണങ്ങി വരുന്നതിനിടെയാണ് ഈ പരിക്ക്. കഴിഞ്ഞ സീസണിൽ ബെറ്റിസിൽ തകർപ്പൻ പ്രകടനമായിരുന്നു ലൊ സെൽസോ കാഴ്ചവെച്ചത്. മധ്യനിരയിൽ നിന്ന് 9 ഗോളുകൾ നേടാൻ കഴിഞ്ഞ സീസണിൽ ലൊ സെൽസോയ്ക്ക് ആയിരുന്നു. താരത്തിൽ വലിയ പ്രതീക്ഷ തന്നെ ടോട്ടൻഹാം ഈ സീസണിൽ വെക്കുന്നുണ്ട്.