ലോകകപ്പ് യോഗ്യത, അഫ്ഗാനിസ്താന് ആദ്യ വിജയം

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ കളിക്കുന്ന അഫ്ഗാനിസ്താൻ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ആണ് അഫ്ഗാനിസ്താൻ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അഫ്ഗാനിന്റെ വിജയം. സ്വന്തം രാജ്യത്ത് മത്സരം നടത്താൻ സാധിക്കാത്തതിനാൽ താജികിസ്താനിൽ ആണ് അഫ്ഗാൻ ഹോം മത്സരങ്ങൾ കളിക്കുന്നത്.

ഇന്ന് കളിയുടെ 27ആം മിനുട്ടിൽ നൂർ ആണ് കളിയുടെ വിധി നിർണയിച്ച ഗോൾ നേടിയത്. അഫ്ഗാന് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റായി. ആദ്യ മത്സരത്തിൽ അഫ്ഗാൻ ഖത്തറിനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിന് ഇത് ഗ്രൂപ്പിലെ ആദ്യ മത്സരമായിരുന്നു.