ലോരിസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കും

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിന് മുമ്പ് സ്പർസിന് ആശ്വാസ വാർത്ത. അവുടെ ഒന്നാം ഗോൾ കീപ്പർ ആയ ഹ്യൂഗോ ലോരിസ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കും. ന്യൂകാസിലിനെതിരായ വലിയ പരാജയത്തിന് ഇടയിൽ പരിക്ക് കാരണം ലോരിസ് ആദ്യ പകുതുയുടെ അവസാനം കളം വിട്ടിരുന്നു‌. ലോരിസ് നാളെ കളിക്കും എന്ന് സ്പർസിന്റെ പുതിയ താൽക്കാലിക പരിശീകൻ റയാൻ മേസൺ പറഞ്ഞു.

Picsart 23 04 25 19 40 51 600

എന്നാൽ ബെൻ ഡേവിസ്, ക്ലെമന്റ് ലെങ്‌ലെറ്റ് എന്നിവരുടെ ഫിറ്റ്‌നസിൽ ടോട്ടൻഹാം ഇപ്പോഴും സംശയത്തിലാണ്. ഇരുവരും കളിക്കുമോ എന്നത് സംശയമാണ് എന്നും ഇടക്കാല മാനേജർ റയാൻ മേസൺ വെളിപ്പെടുത്തി. റോഡ്രിഗോ ബെന്റാൻകൂർ, യെവ്സ് ബിസ്സൗമ, എമേഴ്‌സൺ റോയൽ, റയാൻ സെസന്യീൻ എന്നിവർ ഇപ്പോഴും സ്പർസ് നിരയിൽ പരിക്കിന്റെ പിടിയിലാണ്.