റോയിയും റാണയും തിളങ്ങി, കൊൽക്കത്തയ്ക്ക് 200 റൺസ്

Sports Correspondent

Kolkataknightriders
Download the Fanport app now!
Appstore Badge
Google Play Badge 1

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 200/5 എന്ന മികച്ച സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 29 പന്തിൽ 56 റൺസ് നേടിയ ജേസൺ റോയിയ്ക്കും 21 പന്തിൽ 48 റൺസ് നേടിയ നിതീഷ് റാണയ്ക്കുമൊപ്പം വെങ്കിടേഷ് അയ്യര്‍(31), റിങ്കു സിംഗ്(10 പന്തിൽ പുറത്താകാതെ 18), ഡേവിഡ് വീസേ(3 പന്തിൽ പുറത്താകാതെ 12) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിന് മികച്ച സ്കോര്‍ നൽകിയത്.

Jasonroy

ഒന്നാം വിക്കറ്റിൽ ജേസൺ റോയിയും എന്‍ ജഗദീഷനും ചേര്‍ന്ന് 9.2 ഓവറിൽ 83 റൺസാണ് നേടിയത്. 27 റൺസ് നേടിയ ജഗദീഷന്റെ വിക്കറ്റ് വൈശാഖ് വിജയകുമാര്‍ നേടിയപ്പോള്‍ അതേ ഓവറിൽ ജേസൺ റോയിയെും താരം പുറത്താക്കി. 29 പന്തിൽ 56 റൺസ് നേടിയ റോയി 4 ഫോറും 5 സിക്സുമാണ് നേടിയത്.

Vysakhvijayakumar

83/0 എന്ന നിലയിൽ നിന്ന് 88/2 എന്ന നിലയിലേക്ക് വീണ ടീമിനെ നിതീഷ് റാണ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് 80 റൺസ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു. റാണയെയും വെങ്കിടേഷ് അയ്യരെയും വനിന്‍ഡു ഹസരംഗ ഒരേ ഓവറിൽ പുറത്താക്കി.

Waninduhasaranga

ബാംഗ്ലൂരിനായി വനിന്‍ഡു ഹസരംഗയും വൈശാഖ് വിജയകുമാറും 2 വീതം വിക്കറ്റ് നേടി.