ലോറിസിന്റെ എല്ലിന് പൊട്ടലില്ല, ടോട്ടൻഹാമിന് ആശ്വാസം

ഇന്നലെ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ സ്പർസ് താരം ഹ്യൂഗോ ലോറിസിന്റെ കൈ എല്ലിന് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. താരത്തിന്റെ കൈ ഓടിഞ്ഞതായി നേരത്തെ ഭയപെട്ടിരുന്നെങ്കിലും തോൾ എല്ലിന് ഇളക്കം സംഭവിക്കുക മാത്രമാണ് ചെയ്തത്.

കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാകും എത്ര കാലത്തേക്ക് താരത്തിന് വിട്ട് നിൽക്കേണ്ടി വരും എന്നത് അറിയാൻ സാധിക്കൂ. സ്പർസ് ഒന്നാം നമ്പർ ഗോളിയായ ലോറിസ് നേരത്തെ മടങ്ങി എത്തേണ്ടത് മോശം ഫോമിലുള്ള സ്പർസിന് അനിവാര്യമാണ്. 32 വയസുകാരനായ ലോറിസ് ഫ്രാൻസ് ദേശീയ ടീമിന്റെയും ഒന്നാം നമ്പർ ഗോളിയാണ്.

Previous articleസൗത്ത് ആഫ്രിക്കയുടെ കുറ്റി തെറിപ്പിച്ച് ഷമി, ഇന്ത്യ ജയത്തിനരികെ
Next articleമികച്ച ഫോം തുടരാൻ ചെൽസി ഇന്ന് സൗത്താംപ്ടണിൽ