മികച്ച ഫോം തുടരാൻ ചെൽസി ഇന്ന് സൗത്താംപ്ടണിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഇന്ന് സൗത്താംപ്ടൻറെ വെല്ലുവിളി. സൗത്താംപ്ടൻറെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6.30 നാണ് മത്സരം കിക്കോഫ്.

ഈ സീസണിൽ ആദ്യമായി തുടർച്ചയായ ലീഗ് ജയങ്ങൾ നേടുക എന്നതാകും ചെൽസിയുടെ ലക്ഷ്യം. ചെൽസി ടീമിൽ കാന്റെ ഇന്ന് കളിക്കാൻ സാധ്യതയില്ല. നേരിയ പരിക്കുള്ള താരത്തെ കളിപ്പിക്കാൻ ലംപാർഡ് തയ്യാറായേക്കില്ല. കുർട് സൂമ പരിക്ക് മാറി ലില്ലേക്ക് എതിരെ കളിച്ചിരുന്നു. ഇന്നും താരം ടീമിൽ ഉണ്ടായേക്കും. ജിറൂദ് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ടീമിൽ ഇടം ലഭിച്ചേക്കില്ല.

സൗത്താംപ്ടൻ നിരയിൽ അലക്‌സ് മക്കാർത്തി, സെഡ്രിക് സോറസ് എന്നിവർ ഇന്ന് കളിച്ചേക്കില്ല. ഏപ്രിൽ മാസത്തിന് ശേഷം ഒരു ഹോം മത്സരം പോലും ജയിക്കാത്ത സൗത്താംപ്ടൻ ഇന്ന് ജയിക്കാൻ ഏറെ കഷ്ടപെടേണ്ടി വരും. യുവ താരങ്ങൾക്ക് ഒപ്പം വില്ലിയൻ അടക്കമുള്ള സീനിയർ താരങ്ങളും ഫോമിൽ എത്തിയത് ചെൽസിക്ക് കരുത്താകും.