“ലിവർപൂൾ യൂറോപ്പിലെ ഏറ്റവും കരുത്തർ” – പെപ്

- Advertisement -

ലിവർപൂൾ ആണ് യൂറോപ്പിലെ ഏറ്റവും കരുത്തരായ ഫുട്ബോൾ ടീം എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീകൻ പെപ് ഗ്വാർഡിയോള. ഇന്ന് ലിവർപൂളിനെ നേരിടാൻ പോകുന്നതിന് മുന്നോടിയായിരുന്നു ഗ്വാർഡിയോളയുടെ പ്രസ്താവന. താൻ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ പറഞ്ഞിരുന്നു, അന്ന് സിറ്റിക്ക് ഒപ്പം പൊരുതിയ ലിവർപൂൾ ആണ് താൻ കരിയറിൽ നേരിട്ട ഏറ്റവും വലിയ എതിരാളികൾ. പെപ് പറഞ്ഞു.

എന്നാൽ ഇന്ന് ആ ലിവർപൂൾ കൂടുതൽ കരുത്തരായിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും കരുത്തരാണ് അവർ ഇപ്പോൾ. യൂറൊപ്പ് എടുത്തു നോക്കിയാൽ സന്ദർശകർക്ക് കളിക്കാൻ ഏറ്റവും വിഷമമുള്ള സ്റ്റേഡിയം ആയി ആൻഫീൽഡ് മാറിയിരിക്കുന്നു. ഇതൊക്കെ ലിവർപൂൾ കൂടുതൽ മെച്ചപ്പെട്ടതാണ് കാണിക്കുന്നത് എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement