ലിവർപൂൾ യുവതാരം ഇനി ഈ സീസണിൽ കളിക്കില്ല

Newsroom

Picsart 23 03 16 16 55 51 955
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയാണ്. അവരുടെ 18 കാരനായ മിഡ്ഫീൽഡർ സ്റ്റെഫാൻ ബജെറ്റിച് ഇനി ഈ സീസണിൽ കളിക്കില്ല. പരിക്കിനെത്തുടർന്ന് സീസണിന്റെ ശേഷിക്കുന്ന സമയങ്ങളിൽ താൻ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് താരം തന്നെ ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. ഈ സീസണിൽ ലിവർപൂൾ സ്ക്വാഡിന്റെ പ്രധാന ഭാഗമായിരുന്നു ബജെറ്റിച്.

ലിവർപൂൾ 23 03 16 16 56 06 079

ഈ സീസൺ തുടക്കത്തിൽ ഓഗസ്റ്റിൽ ആയിരുന്നു താരം ലിവർപൂളിനായി അരങ്ങേറ്റം നടത്തിയത്. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ലിവർപൂൾ താരമായി ബെജറ്റിച് മാറിയിരുന്നു. 16ആം വയസ്സിൽ ആയിരുന്നു താരം ലിവർപൂളിൽ എത്തിയത്‌.