മികച്ച ജയവുമായി ലിവർപൂൾ, ഫോറസ്റ്റിനെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്നു ഗോളിന്

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഒന്നാം സ്ഥാനക്കാർ ആയ ടോട്ടനവും ആയുള്ള അകലം 3 പോയിന്റുകൾ ആയി ലിവർപൂൾ കുറച്ചു. ലിവർപൂൾ ആധിപത്യം കണ്ട മത്സരത്തിൽ തുടക്കത്തിൽ തന്നെ അവർ ആക്രമണം കടുപ്പിച്ചു. ഗോളിൽ ടർണറിന്റെ മികവ് ആണ് ഫോറസ്റ്റ് ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങാതിരിക്കാൻ കാരണം. 31 മത്തെ മിനിറ്റിൽ ലിവർപൂൾ ഫോറസ്റ്റ് പ്രതിരോധം മറികടന്നു. മുഹമ്മദ് സലാഹ് നൽകിയ ത്രൂ ബോളിൽ നിന്നു നൂനസിന്റെ ഷോട്ട് ടർണർ തടഞ്ഞെങ്കിലും റീ ബോണ്ടിൽ ഡീഗോ ജോട ഗോൾ കണ്ടത്തി. ഗോൾ മാതാപിതാക്കൾ ആക്രമണകാരികൾ ആയി തട്ടിക്കൊണ്ടു പോയ ലൂയിസ്‌ ഡിയാസിന് ജോട സമർപ്പിച്ചു.

ലിവർപൂൾ

നാലു മിനിറ്റിനുള്ളിൽ ലിവർപൂൾ രണ്ടാം ഗോൾ കണ്ടത്തി. സലാഹും ആയി വൺ ടു വൺ പാസ് നടത്തിയ സെബോസലെയുടെ പാസിൽ നിന്നു ഡാർവിൻ നൂനസ് ആണ് ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചത്. തുടർന്നും അവസരങ്ങൾ തുറന്നെങ്കിലും ഫോറസ്റ്റ് പിടിച്ചു നിന്നു. എന്നാൽ സെബോസലെയുടെ പാസിൽ നിന്നു ടർണറിന്റെ വലിയ അബദ്ധം മുതലെടുത്ത സലാഹ് ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ കോഡി ഗാക്പോ ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. കഴിഞ്ഞ 6 കളികളിൽ ജയിക്കാൻ ആവാത്ത ഫോറസ്റ്റ് നിലവിൽ 16 സ്ഥാനത്ത് ആണ്.