വീണ്ടും മുഹമ്മദ് ഷമിയുടെ അത്ഭുത സ്പെൽ, റെക്കോർഡുകൾ തകരുന്നു

Newsroom

Picsart 23 10 29 21 40 00 123
Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമി ഇന്നും ഇന്ത്യക്കായി തീപാറും പന്തുകൾ എറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ 5 വിക്കറ്റ് എറിഞ്ഞ് തിരികെയെത്തിയ ഷമി ഇന്ന് ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ നാലു വിക്കറ്റുകൾ വീഴ്ത്തിയ താരമായി ഷമി ഇന്നത്തെ കളിയോടെ മാറി. സ്റ്റാർകിന്റെ 6 തവണ നാലു വിക്കറ്റ് എന്ന റെക്കോർഡിനൊപ്പം ആണ് ഷമി എത്തിയത്.

മുഹമ്മദ് ഷമി 23 10 29 21 40 18 022

ഷമി ഇന്ന് ഏഴ് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് നാലു വികറ്റുകൾ വീഴ്ത്തിയത്. നാലിൽ മൂന്ന് വിക്കറ്റും ബൗൾഡ് ആയിരുന്നു. ഇന്നത്തെ നാലു വിക്കറ്റ് നേട്ടത്തോടെ ഷമിക്ക് ലോകകപ്പിൽ 40 വിക്കറ്റുകൾ ആയി. വെറും 13 ഇന്നിംഗ്സിൽ 40 വിക്കറ്റുകളിൽ എത്തിയതോടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 40 വിക്കറ്റുകൾ എടുക്കുന്ന താരമായി മാറി.

44 വിക്കറ്റ് വീതം വീഴ്ത്തിയ സഹീർ ഖാനും ജവഗൽ ശ്രീനാഥും ആണ് ഇന്ത്യക്ക് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങൾ. ആ റെക്കോർഡ് ഷമി ഈ ലോകകപ്പിൽ മറികടക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നൽകുന്ന സൂചന.

Most 4fers in Worldcup

6 – Mitchell Starc
6 – Mohd Shami
5 – Imran Tahir
4 – Shane Warne
4 – Muthiah Muralidaran
4 – Shahid Afridi
4 – Trent Boult