ലിവർപൂൾ മുന്നിലേക്ക് വരുന്നു, സലായുടെ ഇരട്ട ഗോൾ ബലത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു

20210201 000526

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ അവരുടെ മികച്ച ഫോമിലേക്ക് ഉയരുകയാണ്‌. ഇന്ന് വെസ്റ്റ് ഹാമിനെ എവേ മത്സരത്തിൽ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. മൊ സലായുടെ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ഈ വലിയ വിജയം നൽകിയത്. ലിവർപൂൾ അവരുടെ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും മറികടന്ന രീതിയിൽ ആയിരുന്നു ഇന്ന് കളിച്ചത്. രണ്ടാം പകുതിയിൽ ആണ് എല്ലാ ഗോളുകളും വന്നത്.

57ആം മിനുട്ടിൽ കർടിസ് ജോൺസിന്റെ പാസിൽ നിന്ന് സലാ ആദ്യ ഗോൾ നേടി. 68ആം മിനുട്ടിൽ ശഖീരിയുടെ പാസിൽ നിന്ന് സലാ രണ്ടാം ഗോളും നേടി. 84ആം മിനുട്ടിൽ വൈനാൾഡം മൂന്ന് പോയിന്റ് ഉറപ്പാക്കിയ മൂന്നാം ഗോളും നേടി. 87ആം മിനുട്ടിൽ ഡോസണിലൂടെ ഒരു ഗോൾ മടക്കാൻ വെസ്റ്റ് ഹാമിനായി എങ്കിലും ഒരുപാട് വൈകിയിരുന്നു. ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 21 മത്സരങ്ങളിൽ 40 പോയിന്റാണ് ലിവർപൂളിന് ഉള്ളത്.

Previous articleഹൈദരാബാദ് എഫ്സിക്ക് മുന്നിൽ കീഴടങ്ങി ചെന്നൈയിൻ
Next articleലാലിഗയിൽ ഒന്നാം സ്ഥാനത്തെ ലീഡ് പത്തു പോയിന്റാക്കി ഉയർത്തി അത്ലറ്റിക്കോ മാഡ്രിഡ്