ഹൈദരാബാദ് എഫ്സിക്ക് മുന്നിൽ കീഴടങ്ങി ചെന്നൈയിൻ

Img 20210201 000102

ഇന്ത്യൻ സൂപ്പർ ലീഗിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിക്ക് ജയം. ചെന്നൈയിൻ എഫ്സിക്കെതിരായ ഈ മിന്നും ജയത്തോട് കൂടി ഹൈദരാബാദ് എഫ്സി പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി. ഫ്രാൻ സൻടാസയുടേയും ജോയൽ ചിയനിസിന്റെയും ഗോളുകളാണ് ഹൈദരാബാദ് എഫ്സിക്ക് ജയം സമ്മാനിച്ചത്. പ്ലേ ഓഫ് സ്വപ്നങ്ങൾ നിലനിർത്താൻ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ചാണ് ഹൈദരാബാദ് എഫ്സി തുടങ്ങിയത്. കളി അരമണിക്കൂർ കഴിയും മുൻപ് തന്നെ സ്പാനിഷ് താരം ഫ്രാൻ സണ്ടാസ ഗോളടിച്ചു.

രണ്ടാം പകുതിയിൽ ഫ്രാനിന് പകരക്കാരനായി എത്തിയ ജോയൽ തന്നെയാണ് ഹൈദരാബാദ് എഫ്സിയുടെ ഗോളുമടിച്ചത്. രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്സി കളിയിലേക്ക് തിരിച്ച് വരാൻ ശ്രമം നടത്തിയെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാനവർ പരാജയപ്പെട്ടു. ഇന്നത്തെ പരാജയം ചെന്നൈയിൻ എഫ്സിയെ ആറാം സ്ഥാനത്ത് തളച്ചു.

Previous articleപോചെറ്റിനോയുടെ കീഴിൽ പരീസിന് ആദ്യ തോൽവി
Next articleലിവർപൂൾ മുന്നിലേക്ക് വരുന്നു, സലായുടെ ഇരട്ട ഗോൾ ബലത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു