ലിവർപൂൾ തിരികെയെത്തുന്നു, ടോപ് 4 പ്രതീക്ഷകൾ സജീവം

Newsroom

Picsart 23 03 02 03 33 14 691
Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ വോൾവ്‌സിനെതിരെ 2-0 ന് വിജയിച്ചു കൊണ്ട് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളും വന്നില്ല. 66ആം മിനുട്ടിൽ ഡാർവിൻ നുനിയസിലൂടെ ലിവർപൂൾ ഗോൾ നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. 73-ാം മിനിറ്റിൽ ഡിഫൻഡർ വിർജിൽ വാൻ ഡൈക് ആണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്.

Picsart 23 03 02 03 33 30 508

അഞ്ചു മിനിറ്റിനുശേഷം, ലിവർപൂളിന്റെ സ്റ്റാർ സ്‌ട്രൈക്കർ മോ സലാഹ് കളിയിലെ രണ്ടാം ഗോൾ നേടി. സീസണിലെ സലായുടെ 20-ാം ഗോൾ ആയിരുന്നു ഇത്. ഈ വിജയത്തോടെ, ലിവർപൂൾ ലീഗ് ടേബിളിൽ 6-ാം സ്ഥാനത്തേക്ക് ഉയർന്നു, നാലാം സ്ഥാനത്തുള്ള സ്പർസിനെക്കാൾ 6 പോയിന്റ് മാത്രം പിന്നിലാണ് ലിവർപൂൾ ഇപ്പോൾ. ഈ വിജയം ലിവർപൂൾ ആരാധകർക്ക് തങ്ങളുടെ ടീമിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനാകുമെന്ന പ്രതീക്ഷ നൽകും.

ലിവർപൂളിന്റെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്, അവരുടെ ടീമിന് ഈ വിജയ പരമ്പര തുടരാനും പട്ടികയിൽ കൂടുതൽ മുകളിലേക്ക് കയറാനും കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.