ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോക്സിങ് ഡേയ്ക്ക് നടക്കേണ്ട രണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. ലീഡ്സ് യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരവും വാറ്റ്ഫോർഡും വോൾവ്സും തമ്മിലുള്ള മത്സരവുമാണ് മാറ്റിവെച്ചത്. വാറ്റ്ഫോർഡ് ടീമിലും ലീഡ്സ് ടീമിലും കൊറോണ വ്യാപനം ഉണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഒരു ടീം ഫീൽഡ് ചെയ്യാൻ മാത്രമുള്ള താരങ്ങൾ ലഭ്യമല്ല. ഈ രണ്ട് ക്ലബുകളിടെയും ആവശ്യപ പ്രകാരമാണ് കളി മാറ്റിവെക്കുന്നത് എന്ന് ഇംഗ്ലീഷ് എഫ് എ അറിയിച്ചു. ബോക്സിങ് ഡേയിൽ ബാക്കി എല്ലാ മത്സരങ്ങളും നടക്കും. കഴിഞ്ഞ മാച്ച് വീക്കിൽ പ്രീമിയർ ലീഗിലെ ആറ് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു.