ലിവർപൂളിനെതിരായ പോരിന് തയ്യാറാണെന്ന് പോഗ്ബ

ഈ വരുന്ന ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വൻ പോരാട്ടമാണ് നടക്കുന്നത്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ആണ് നേർക്കുനേർ വരുന്നത്. ലിവർപൂളിനെതിരായ പോരാട്ടത്തിന് തങ്ങൾ തയ്യാറാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള പോരുകളുടെ കഥ അറിയാം എന്നും അതുകൊണ്ട് തന്നെ ഈ മത്സരത്തിന്റെ വലുപ്പം അറിയാം എന്നും പോഗ്ബ പറഞ്ഞു.

ലിവർപൂൾ രണ്ടാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതും ആണ് എന്ന് തങ്ങൾക്ക് അറിയാം. ഈ മത്സരം ജയിക്കേണ്ട ആവശ്യകതയും അറിയാം. യുണൈറ്റഡ് പോലൊരു വലിയ ക്ലബിനു വേണ്ടി കളിക്കേണ്ടി വരുമ്പോൾ ഇതുപോലെ വലിയ മത്സരങ്ങൾ നിരന്തരം വരും എന്നും ഇത് സാധാരണയാണെന്നും ഫ്രഞ്ച് താരം പറഞ്ഞു.

Previous articleറൂട്ടിന് ശതകം, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്
Next articleഅവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു വിനോദും