ഗോളടിയിൽ പ്രീമിയർ ലീഗിലെ പുതിയ റെക്കോർഡുമായി ലിവർപൂൾ

- Advertisement -

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് എഴുതി ചേർത്ത് ലിവർപൂൾ. ന്യൂ കാസ്റ്റിലിനെതിരായ 3-1 ജയത്തോടെ ഇത് തുടർച്ചയായി 14 മത്തെ തവണയാണ് ലിവർപൂൾ ഒന്നിലധികം ഗോളുകൾ അടിച്ച് പ്രീമിയർ ലീഗ് മത്സരം ജയിക്കുന്നത്. കഴിഞ്ഞ 14 പ്രീമിയർ ലീഗ് മത്സരങ്ങളിലും ഒന്നിലധികം ഗോൾ നേടി ജയിച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രീമിയർ ലീഗ് ടീം ആയി ലിവർപൂൾ മാറി.

ഇത് വരെ കഴിഞ്ഞ 5 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ ആണ് ലിവർപൂൾ അടിച്ച്‌ കൂട്ടിയത്. സലാഹ്, മാനെ, ഫിർമിനോ ത്രയത്തിന് ഒപ്പം മറ്റ് താരങ്ങളും ഗോളടിയിൽ പങ്ക് ചേരുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ നിന്നു വ്യത്യസ്തമായി ഈ സീസണിൽ പ്രതിരോധത്തിൽ വരുന്ന വീഴ്ചകൾ പരിഹരിക്കാൻ ആവും ക്ലോപ്പിന്റെ ടീമിന്റെ ശ്രമം.

Advertisement