വിരമിക്കൽ തീരുമാനം പിൻവലിച്ചതിന് പിന്നാലെ റായ്ഡു ഹൈദരാബാദ് ക്യാപ്റ്റൻ

- Advertisement -

ലോകകപ്പിൽ സ്ഥാനം ലഭിക്കാതിരുന്നതിനെ തുടർന്ന് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും തുടർന്ന് തിരിച്ചുവരികയും ചെയ്ത റായ്ഡുവിനെ ക്യാപ്റ്റനാക്കി ഹൈദരാബാദ്. വിജയ് ഹസാരെ ട്രോഫിയിയിലാണ് റായ്ഡു ഹൈദരാബാദിനെ നയിക്കുക. മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെയും ഹൈദരബാദ് മുഖ്യ സെലക്ടറുമായ നോയൽ ഡേവിഡിന്റെ നിർദേശം അനുസരിച്ചാണ് റായ്ഡു തന്റെ വിരമിക്കൽ തീരുമാനം പുനഃപരിശോധിച്ചത്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന അമ്പാടി റായ്ഡു ടീമിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് കുറച്ച് ദിവസം മുൻപ് മാത്രമാണ് റായ്ഡു തന്റെ വിരമിക്കൽ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. റായ്ഡുവിനെ കൂടാതെ മറ്റൊരു ഇന്ത്യൻ താരമായ മുഹമ്മദ് സിറാജ് ഹൈദരാബാദ്  ടീമിൽ ഇടം നേടിയിട്ടുണ്ട്. സെപ്റ്റംബർ 24ന് കർണാടകക്കെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.

Advertisement