“ഇനിയും രണ്ട് സീസണിൽ കൂടെ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള കരുത്ത് ലിവർപൂളിനുണ്ട്”

- Advertisement -

പ്രീമിയർ ലീഗിലെ ആദ്യ കിരീടം നേടിയ ലിവർപൂൾ ഈ സീസണോടെ കിരീട വേട്ട അവസാനിപ്പിക്കില്ല എന്ന് ലിവർപൂൾ താരം മൊഹമ്മദ് സലാ. ഇനി വരുന്ന ഒന്നോ രണ്ടോ സീസണുകളിൽ കൂടെ ലിവർപൂളിന് കിരീടം നേടാൻ ആകും എന്നാണ് താൻ വിശ്വസിക്കുന്നത്. അതിനുള്ള കരുത്ത് ഈ ടീമിനുണ്ട്. സലാ പറഞ്ഞു. എന്ത് കൊണ്ട് ലിവർപൂളിന് കിരീടം നേടാനാവില്ല? അതിനൊരു കാരണവും താൻ കാണുന്നില്ല. അതുകൊണ്ട് ലീഗ് കിരീടം തന്നെയാണ് തന്റെ മനസ്സിലെന്നും സലാ പറഞ്ഞു.

ഇപ്പോൾ ഉള്ള ലിവർപൂളിന്റെ ആവേശവും പോരാട്ടവീര്യവും കാത്തു സൂക്ഷിച്ചാൽ അടുത്ത സീസണിലും പ്രീമിയർ ലീഗ് കിരീടം സാധ്യമാണ് എന്ന് സലാ പറഞ്ഞു‌. ഒരു പ്രീമിയർ ലീഗ് കിരീടം ആയതോടെ ലിവർപൂളിന് ഇംഗ്ലണ്ടിൽ ആകെ 19 ലീഗ് കിരീടമായി. ഒരു കിരീടം കൂടെ നേടിയാൽ അവർക്ക് ലീഗ് കിരീടങ്ങളുടെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എത്താം.

Advertisement