സെർജിയോ റൊമേരോയെ അന്വേഷിച്ച് ലീഡ്സ് യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സെർജിയോ റൊമേരോയെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡ് ശ്രമങ്ങൾ. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയ ലീഡ്സ് യുണൈറ്റഡ് മികച്ച ടീമിനെ തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോൾ കീപ്പറായ റൊമേരോയ്ക്ക് യുണൈറ്റഡിൽ കാര്യമായ അവസരങ്ങൾ കിട്ടാറില്ല. അവസരങ്ങൾ കിട്ടിയപ്പോഴൊക്കെ മികച്ച പ്രകടനങ്ങൾ നടത്താൻ റൊമേരോയ്ക്ക് ആയിട്ടുണ്ട്.

പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഗോൾ കീപ്പറായാണ് റൊമേരോ അറിയപ്പെടുന്നത്. റൊമേരോയെ ഒന്നാം ഗോൾ കീപ്പറായാണ് ലീഡ്സ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ലീഡ്സ് മാത്രമല്ല പ്രീമിയർ ലീഗ് ക്ലബായ എവർട്ടണും താരത്തിനായി രംഗത്തുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിടാൻ തയ്യാറാകുമോ എന്നത് സംശയമാണ്. 2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.