പ്രീസീസൺ, ലിവർപൂൾ ക്രിസ്റ്റ്യൽ പാലസിനെ പരാജയപ്പെടുത്തി

Newsroom

Img 20220715 203515

ഇംഗ്ലീഷ് ക്ലബായ ലിവർപൂൾ പ്രീസീസണിലെ അവരുടെ രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. ഇന്ന് സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹെൻഡേഴ്സൺ ആണ് ലിവർപൂളിന് ലീഡ് നൽകിയത്‌. പെനാൾട്ടി ബോക്സിൽ വെച്ച് ഹാർവി എലിയറ്റ് കട്ട് ചെയ്തു നൽകിയ പാസ് ഹെൻഡേഴ്സൺ ഫസ്റ്റ് ടൈം സ്ട്രൈക്കിലൂടെ വലയിൽ എത്തിച്ചു. മത്സരത്തിൽ 12ആം മിനുറ്റിലായിരുന്നു ഗോൾ.
20220715 203525
രണ്ടാം പകുതിയിൽ എത്തിയ മൊ സലാഹ് ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. 47ആം മിനുട്ടിൽ ആയിരുന്നു സലയുടെ ഗോൾ‌. സലയുടെ സ്ട്രൈക്ക് എളുപ്പത്തിൽ തടയാമായിരുന്നു എങ്കിലും പാൽസിന്റെ കീപ്പർ ഗുവയിറ്റക്ക് പറ്റിയ പിഴവ് പന്ത് വലയിലേക്ക് എത്തിച്ചു. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. ഇനി ജൂലൈ 21ന് ലിവർപൂൾ ലൈപ്സിഗിനെ നേരിടും.