കോഹ്ലിക്ക് പിന്തുണയുമായി ബാബർ അസം

Img 20220715 204431

ഫോം കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാകിസ്താൻ താരം ബാബർ അസം. കോഹ്ലിയോട് ഈ വിഷമഘട്ടവും കടന്നു പോകും എന്ന് പറഞ്ഞ് ബാബർ അസം ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരും എന്ന് എനിക്കറിയാം, അത്തരമൊരു ഘട്ടത്തിൽ ഒരു കളിക്കാരൻ എന്തിലൂടെ ഒക്കെയാകും കടന്നുപോകുന്നതെന്ന് എനിക്കറിയാം. ആ സമയങ്ങളിൽ പിന്തുണ ആവശ്യമാണ്. അത് നൽകാൻ ആകുമെന്ന് കരുതി ആണ് ഞാൻ കോഹ്ലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് എന്ന് ബാബർ അസം പറഞ്ഞു.

കോഹ്ലി മികച്ച കളിക്കാരിൽ ഒരാളാണ്. അദ്ദേഹം ഒരുപാട് ക്രിക്കറ്റ് കളിക്കുന്നുണ്ട്, ഈ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ കരകയറണമെന്ന് കോഹ്ലിക്ക് അറിയാം. ബാബർ പറഞ്ഞു. സമയമെടുക്കുമായിരിക്കും, നിങ്ങൾ കളിക്കാരെ പിന്തുണയ്ക്കുകയാണെങ്കിൽ, അത് അവർക്ക് വലിയ കരുത്താകും എന്നും പാകിസ്താൻ താരം ബാബർ കൂട്ടിച്ചേർത്തു.