ന്യൂകാസിലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ലിവർപൂൾ

Newsroom

ശനിയാഴ്ച സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂൾ 2-0ന് മികച്ച ജയം നേടി. ന്യൂകാസിലിന്റെ സ്വന്തം തട്ടകത്തിൽ ഈ സീസണിലെ ആദ്യ തോൽവി ആണിത്. ഈ ജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ 35 പോയിന്റുമായി ലിവർപൂൾ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. 41 പോയിന്റുമായി ന്യൂകാസിൽ നാലാം സ്ഥാനത്ത് തുടരുന്നു.

ലിവർപൂൾ 23 02 19 00 57 51 888

ലിവർപൂൾ ആധിപത്യത്തോടെയാണ് കളി ആരംഭിച്ചത്, പത്താം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ പാസിൽ നിന്ന് ഡാർവിൻ ന്യൂനെസ് ഗോൾ നേടിയതോടെ കളി ലിവർപൂളിന്റെ നിയന്ത്രണത്തിലായി. പതിനേഴാം മിനിറ്റിൽ കോഡി ഗാക്‌പോയുടെ ഗോളിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്നായിഎഉന്നു ഈ ഗോൾ. ഗാക്‌പോയുടെ അവസാന രണ്ട് മത്സരങ്ങളിലെ രണ്ടാം ഗോളാണിത്.

22-ാം മിനിറ്റിൽ പെനാൾട്ടി ബോക്സിന് പുറത്തുള്ള ഒരു ഹാൻഡ് ബോളിന് ഗോൾകീപ്പർ നിക്ക് പോപ്പ് ചുവപ്പ് കാർഡ് കണ്ടതോടെ ന്യൂകാസിലിന്റെ പ്രതീക്ഷകൾ അവസാനിച്ചു. എങ്കിലും 10 പേരുമായി പൊരുതി സ്കോർ 2-0 എന്ന നിലയിൽ നിലനിർത്താൻ ന്യൂകാസിലിനായി. രണ്ടാം പകുതിയിലും ലിവർപൂൾ കൂടുതൽ ഗോളുകൾ നേടിയില്ല. അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.