ലിവർപൂൾ കിരീടം നേടാൻ സാധ്യതയുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റാൻ ശ്രമം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടം നേടാൻ സാധ്യതയുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന നിർദേശവുമായി പോലീസ്. ലിവർപൂളിന്റെ മത്സരങ്ങൾ കൂടാതെ മറ്റു ചില മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ നടത്താനുള്ള സാധ്യതയുമുണ്ട്. ഇത് പ്രകാരം 6 മത്സരങ്ങളാണ് നിലവിൽ നിഷ്പക്ഷ വേദിയിൽ നടത്താൻ ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ ലിവർപൂൾ കിരീടം ഉറപ്പിക്കാൻ വൈകിയാൽ കൂടുതൽ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് നടത്താനുള്ള സാധ്യതയുമുണ്ട്. നിലവിൽ ലിവർപൂളിന് കിരീടം ഉറപ്പിക്കാൻ രണ്ട് മത്സരം കൂടി മാത്രം ജയിച്ചാൽ മതി. അതെ സമയം പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി – ആഴ്‌സണൽ മത്സരത്തിൽ സിറ്റി പരാജയപ്പെട്ടാൽ ഒരു മത്സരം ജയിച്ച് ലിവർപൂളിന് കിരീടം സ്വന്തമാക്കാം.

നിലവിൽ ലിവർപൂൾ – എവർട്ടൻ പോരാട്ടം നടക്കുന്ന മേഴ്സി സൈഡ് ഡെർബിയും മാഞ്ചസ്റ്റർ സിറ്റി – ലിവർപൂൾ പോരാട്ടവും നിഷ്പക്ഷ വേദിയിലാവും നടക്കുക.  ഈ മത്സരങ്ങൾ കൂടാതെ മാഞ്ചസ്റ്റർ സിറ്റി – ന്യൂ കാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് – ഷെഫീൽഡ് യുണൈറ്റഡ്, ന്യൂ കാസിൽ – ലിവർപൂൾ എന്നീ മത്സരങ്ങളും നിഷ്പക്ഷ വേദിയിൽ നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ലീഗിന്റെ തലപ്പത്ത് ലിവർപൂളിന് 25 പോയിന്റിന്റെ ലീഡ് ഉണ്ട്.