ലിവർപൂളിന് എതിരായ മത്സരത്തിൽ നിന്ന് ലുകാകുവിനെ ഒഴിവാക്കി

Newsroom

20220102 155559

ഇന്ന് നടക്കുന്ന ചെൽസി ലിവർപൂൾ മത്സരത്തിൽ ലുകാകു ഉണ്ടാകില്ല. അച്ചടക്ക നടപടി ആയി ലുക്കാക്കുവിനെ ചെൽസി ടീമിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു അഭിമുഖത്തിൽ ചെൽസിയിൽ തനിക്ക് അതൃപ്തിയുണ്ടെന്നും സമീപഭാവിയിൽ ഇന്റർ മിലാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ലുക്കാക്കു പറഞ്ഞിരുന്നു. ഇതിനാണ് പരീശീലകൻ ടൂഷൽ ലുകാകുവിനെ ടീമിൽ നിന്ന് പുറത്താക്കിയത്.

കോവിഡ് -19 നെഗറ്റീവ് ആയി തിരിച്ചെത്തിയ ശേഷം ആസ്റ്റൺ വില്ലയ്‌ക്കെതിരെയും ബ്രൈറ്റണെതിരെയും ലുകാകു ഗോളടിച്ചിരുന്നു. വലിയ മത്സരത്തിലെ ലുകാകുവിന്റെ അഭാവം ചെൽസിയെ മോശമായി ബാധിക്കും.