മേഴ്സിസൈഡ് ഡർബി വിജയിച്ചു കൊണ്ട് ലിവർപൂൾ വിജയവഴിയിൽ തിരികെയെത്തി

Newsroom

Updated on:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയ വഴിയിലേക്ക് തിരികെയെത്തി. മേഴ്സിസൈഡ് ഡർബിയിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എവർട്ടണെ ആണ് ഇന്ന് പരാജയപ്പെടുത്തിയത്. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആതിഥേയരായ ലിവർപൂളിന് 36-ാം മിനിറ്റിൽ ന്യൂന്യൂസിന്റെ അസിസ്റ്റിൽ നിന്ന് മോ സലായുടെ തകർപ്പൻ ഗോളിലൂടെ ആണ് മുന്നിൽ എത്താൻ ആയത്. സമനില തകർത്തു. എവർട്ടന്റെ ഒരു കോർണറിൽ നിന്ന് ഒഅന്ത് കൈക്കലാക്കി നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്.

ലിവർ 23 02 14 03 18 08 885

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡച്ച് ഇന്റർനാഷണൽ കോഡി ഗാക്‌പോയുടെ മികച്ച ഫിനിഷിലൂടെ ലിവർപൂൾ അവരുടെ ലീഡ് ഇരട്ടിയാക്കി, ക്ലബ്ബിനായുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ലിവർപൂളിൽ ചേർന്നതിന് ശേഷം വലിയ വിമർശനങ്ങൾ നേരിടുന്ന താരത്തിന് ഈ ഗോൾ ആത്മവിശ്വാസം തിരികെ നൽകും.

21 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി 9-ാം സ്ഥാനത്താണ് ലിവർപൂൾ നിൽക്കുന്നത്. റിലഗേഷൻ സോണിൽ ഉള്ള എവർട്ടൺ 18 പോയിന്റുമായി 18-ാം സ്ഥാനത്താണ്.