യുഗാന്ത്യം? ലിവർപൂൾ വിൽപ്പനക്ക് വച്ചു എഫ്.എസ്.ജി

ലിവർപൂൾ വിൽപ്പനക്ക് വച്ചു നിലവിലെ ഉടമകൾ ആയ അമേരിക്കൻ ഗ്രൂപ്പ് ഫെൻവെ സ്പോർട്സ് ഗ്രൂപ്പ്. ജോൺ ഡബ്യു.ഹെൻറിക്ക് കീഴിയിൽ ബോസ്റ്റൺ റെഡ് സോക്സ് ഉടമകൾ കൂടിയായ എഫ്.എസ്.ജി 2010 ൽ ആണ് ലിവർപൂളിനെ സ്വന്തമാക്കുന്നത്. അതിനു ശേഷം ചാമ്പ്യൻസ് ലീഗ് പ്രീമിയർ ലീഗ് കിരീടങ്ങൾ ലിവർപൂൾ നേടിയിരുന്നു. നിലവിൽ ക്ലബിന്റെ വളർച്ചക്ക് ആവുന്നത് എല്ലാം എഫ്.എസ്.ജി ചെയ്യുന്നു എന്ന് പറഞ്ഞ അവർ ശരിയായ ലിവർപൂളിന് മികച്ചത് എന്ന് തോന്നുന്ന കരാർ ലഭിച്ചാൽ ക്ലബ് വിൽക്കും എന്നു വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ നിലവിൽ പല ക്ലബുകളിലും ഉണ്ടായ മാറ്റങ്ങൾ കൊണ്ടു തന്നെ ക്ലബിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് തങ്ങൾ നിരന്തരം ചോദ്യങ്ങൾ നേരിടുന്നു എന്നു പറഞ്ഞ അവർ നിലവിൽ കളത്തിനു അകത്തും പുറത്തും ലിവർപൂളിന് ആവുന്നത് എല്ലാം എഫ്.എസ്.ജി നൽകും എന്നവർ പറഞ്ഞു. എന്നാൽ ലിവർപൂളിന് മികച്ചത് എന്നു തോന്നുന്ന മികച്ച കരാർ വന്നാൽ തങ്ങൾ സ്വീകരിക്കും എന്നും വ്യക്തമാക്കി. ഇംഗ്ലീഷ് പത്രം ദി അത്ലറ്റിക് ആണ് ഈ വാർത്ത ഇന്ന് പുറത്ത് വിട്ടത്.