റൊണാൾഡോയുടെ ദുഃഖത്തിൽ പങ്കാളിയായി താരത്തിന് പിന്തുണ നൽകി ആൻഫീൾഡിലെ ലിവർപൂൾ ആരാധകരും

പ്രീമിയർ ലീഗിലെ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോക്ക് പിന്തുണ അർപ്പിച്ചു ആൻഫീൾഡിലെ ലിവർപൂൾ ആരാധകർ. അടുത്ത് ജനിച്ച ഇരട്ടക്കുട്ടികളിൽ ആൺ കുട്ടിയുടെ മരണം റൊണാൾഡോ ഇന്നലെ ആണ് അറിയിച്ചത്. തുടർന്നു താരം ഈ മത്സരത്തിൽ കളിക്കുകയും ചെയ്തില്ല. ഇതിനെ തുടർന്ന് ആണ് റൊണാൾഡോയുടെ നമ്പർ ആയ 7 ന്റെ സൂചനയായി മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോക്ക് ആയി ആൻഫീൽഡ് ഒന്നടങ്കം എണീറ്റ് നിന്നു പിന്തുണ ആർപ്പിച്ചത്.

20220419 002915

വിവ റൊണാൾഡോ വിളിച്ച ആരാധകർ താരത്തിന്റെ ദുഃഖത്തിൽ തങ്ങൾ പങ്ക് ചേർന്നത് ആയി അറിയിച്ചു. പ്രസിദ്ധമായ യൂ വിൽ നെവർ വാക്ക് അലോൺ പാടിയ ആരാധകർ താരത്തിന് ആദരവും അറിയിച്ചു. ഏത് ശത്രുതക്ക് അപ്പുറം ആണ് ഇത് പോലുള്ള കാര്യങ്ങൾ എന്നു പറഞ്ഞ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് എല്ലാവരും റൊണാൾഡോക്കും കുടുംബത്തിനും ഒപ്പം ആണെന്നും കൂട്ടിച്ചേർത്തു. ലിവർപൂൾ ആരാധകരെയും ലിവർപൂൾ പരിശീലകൻ പ്രകീർത്തിച്ചു.