മേഴ്സിസൈഡ് ഡാർബി വിജയിച്ച് ലിവർപൂൾ ലീഗിൽ ഒന്നാമത്

Newsroom

ലിവർപൂൾ തൽക്കാലമാണെങ്കിലും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് ആൻഫീൽഡിൽ നടന്ന മേഴ്സിസൈഡ് ഡാർബി വിജയിച്ചാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്‌. എവർട്ടണെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ എവർട്ടൺ 10 പേരായി ചുരുങ്ങിയ മത്സരത്തിൽ വലിയ സ്കോറിന് ജയിക്കാൻ ആവാതിരുന്നത് ലിവർപൂളിന് നിരാശ നൽകും.

ലിവർപൂൾ 23 10 21 18 53 22 286

രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങി ആഷ്ലി യംഗ് ആണ് എവർട്ടൺ നിരയിൽ നിന്ന് ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് വാങ്ങിയത്. എന്നിട്ടും ലിവർപൂൾ ഒരു ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ടു. അവസാനം 75ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ലിവർപൂൾ ലീഡ് എടുത്തത്. മൈക്കിൾ കീനിന്റെ ഹാൻഡ് ബോളിന് കിട്ടിയ പെനാൽട്ടി മൊ സലാ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.

അവസാനം ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടറിലൂടെ സലാ വീണ്ടും ഗോൾ നേടിയതോടെ ലിവർപൂൾ വിജയം ഉറപ്പായി.

ഈ വിജയത്തോടെ ലിവർപൂൾ 20 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. പിറകിൽ ഉള്ള സ്പർസും ആഴ്സണലും ഒരു മത്സരം കുറവാണ് കളിച്ചത്. എവർട്ടൺ 7 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുന്നു‌.