ലിവർപൂളിന് വൻ തിരിച്ചടി,ലൂയിസ് ഡയസ് ദീർഘകാലം പുറത്ത്

Newsroom

ഗണ്ണേഴ്‌സ് മിഡ്ഫീൽഡർ തോമസ് പാർട്ടിയുടെ ഒരു ടാക്കിളിൽ പരിക്കേറ്റ ലിവർപൂൾ അറ്റാക്കിങ് താരം ലൂയിസ് ഡയസ് ദീർഘകാലം പുറത്ത് ഇരിക്കും. താരത്തിന് മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ്. ഡയസിന് കുറഞ്ഞത് 10 മത്സരങ്ങളെങ്കിലും നഷ്‌ടമാകും.

ഇനി ലോകകപ്പ് കഴിഞ്ഞു സീസൺ പുനരാരംഭിക്കുമ്പോൾ മാത്രം ആകും ഡയസ് ലിവർപൂളിനൊപ്പം ഇറങ്ങുക. ആറ് പ്രീമിയർ ലീഗ് മത്സരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഗെയിമുകളും ഡെർബി കൗണ്ടിക്കെതിരെ ഒരു കാരബാവോ കപ്പ് മൂന്നാം റൗണ്ട് ടൈയും ഡയസിന് നഷ്ടമാകും.