ലിവർപൂൾ ഡിഫൻസിൽ വീണ്ടും പരിക്ക്

20201109 004543
Credit: Twitter
- Advertisement -

ലിവർപൂളിനെ വീണ്ടും പരിക്ക് ബാധിച്ചിരിക്കുകയാണ്. ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡിനാണ് ഇന്നലെ പരിക്കേറ്റത്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലാണ് അർനോൾഡിന് പരിക്കേറ്റത്. കാഫ് മസിലിനേറ്റ പരിക്കാണ് അർനോൾഡിന് വില്ലനായിരിക്കുന്നത്. താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് ആദ്യ വാർത്തകൾ.

അർനോൾഡിന് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ എല്ലാം നഷ്ടമാകും. ലിർപൂൾ ഈ സീസണിൽ നേരിടുന്ന 13ആമത്തെ പരിക്കാൺ. അനോൾഡിന്റേത്. ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈകും, മധ്യനിര താരങ്ങളായ ഫബിനോ, തിയാഗോ എന്നിവരും പരിക്കിന്റെ പിടിയിലാണ് ഉള്ളത്.

Advertisement