ലിവർപൂൾ ടീമിലെ മൂന്ന് പേർ കൊറോണ പോസിറ്റീവ്

Staff Reporter

ലിവർപൂൾ ടീമിലെ മൂന്ന് പേർ കൊറോണ പോസിറ്റീവ് ആയതായി പരിശീലകൻ യർഗൻ ക്ലോപ്പ്. എന്നാൽ കൊറോണ പോസിറ്റീവ് ആയ താരങ്ങളുടെ പേര് വിവരങ്ങൾ ലിവർപൂൾ പരിശീലകൻ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ചെൽസിയെ നേരിടാനിരിക്കെയാണ് ലിവർപൂൾ ടീമിൽ മൂന്ന് താരങ്ങൾ കൊറോണ പോസിറ്റീവ് ആയത്. മൂന്ന് താരങ്ങളെ കൂടാതെ സ്‌പോർട്ടിങ് സ്റ്റാഫിനും കൊറോണ പോസിറ്റീവ് ആണെന്ന് ക്ലോപ്പ് പറഞ്ഞു.

എന്നാൽ മൂന്ന് പേർ മാത്രം കൊറോണ പോസിറ്റീവ് ആയതുകൊണ്ട് മത്സരം മാറ്റിവെക്കുമെന്ന് കരുതുന്നില്ലെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു. കൊറോണ പോസിറ്റീവ് ആയ മൂന്ന് താരങ്ങളെ കൂടാതെ തിയാഗോ, മിനമിനോ എന്നിവരും ചെൽസിയെ നേരിടാൻ ഉണ്ടാവില്ലെന്ന് ക്ലോപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഞെട്ടിക്കുന്ന ഏറ്റുവാങ്ങിയ ലിവർപൂൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.