റെക്കോർഡ് മറികടക്കാൻ റൊണാൾഡോയ്ക്ക് ആയില്ല!

- Advertisement -

ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളടിക്കുക എന്ന പുതിയ റെക്കോർഡ് ഇടാൻ റൊണാൾഡോയ്ക്ക് ആയില്ല. ഇന്നലെ ഇന്റർ മിലാനും യുവന്റസും തമ്മിലുള്ള കളിയിൽ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചു എങ്കിലും റൊണാൾഡോയ്ക്ക് ഗോൾ നേടാൻ ആയിരുന്നില്ല. ഇന്നലെ ഗോൾ നേടിയിരുന്നു എങ്കിൽ തുടർച്ചയായി 12 സീരിഎ മത്സരങ്ങളിൽ ഗോൾ എന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് ഇടാമായിരുന്നു.

ലീഗിൽ ഇതിനു മുമ്പ് ഇറങ്ങിയ പതിനൊന്ന് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയിരുന്നു. ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച ബാറ്റിസ്റ്റ്യൂട്ടയുടെയും ഫാബിയോ ക്യാഗ്ലിയരൊടെയും റെക്കോർഡിന് ഒപ്പം റൊണാൾഡോ കഴിഞ്ഞ മത്സരത്തോടെ എത്തിയിരുന്നു. പക്ഷെ അത് മറികടന്ന് പുതിയ റെക്കോർഡ് ഇടാൻ പോർച്ചുഗീസ് താരത്തിന് ഭാഗ്യമുണ്ടായില്ല.

Advertisement