ആര് ഇല്ലെങ്കിലും വിജയിക്കും, ലിവർപൂൾ വിജയത്തോടെ രണ്ടാം സ്ഥാനത്ത്

20220116 213059

സലായും മാനെയും ആഫ്രിക്കൻ നാഷൺസ് കപ്പിനു പോയതിന്റെ ക്ഷീണം ഒന്നും കാണിക്കാതെ ലിവർപൂൾ അവരുടെ മികച്ച പ്രകടനം തുടർന്നു. ഇന്ന് ലീഗിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ ഫബിനോയിലൂടെ 44ആം മിനുട്ടിൽ ലിവർപൂൾ ലീഡ് എടുത്തു. അലക്സാണ്ടർ അർനോൾദിന്റെ ഒരു സെറ്റ് പ്ലേയിൽ നിന്നായിരുന്നു ഈ ഗോൾ. ഫാബിനോ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് നേടുന്ന മൂന്നാം ഗോളാണിത്.
20220116 212111

രണ്ടാം പകുതിയിൽ ലിവർപൂളിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 69ആം മിനുട്ടിൽ മറ്റൊരു അർനോൾഡ് അസിസ്റ്റിൽ ഓക്സ് ചാമ്പെർലൈൻ ലീഡ് ഇരട്ടിയാക്കി. 77ആം മിനുട്ടിൽ മിനാമിനോ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ 45 പോയിന്റുമായി ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ബ്രെന്റ്ഫോർഡ് പതിനാലാം സ്ഥാനത്താണ് ഉള്ളത്.

Previous articleകേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് കടത്തനാട് രാജയെ പരാജയപ്പെടുത്തി
Next articleജാക്ക് ഹാരിസന്റെ ആദ്യ ഹാട്രിക്ക്, വെസ്റ്റ് ഹാം ഡൗൺ!