ക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിന് അനായാസ ജയം

Liverpool Team Celebration

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ അനായാസ ജയം സ്വന്തമാക്കി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ സ്വന്തമാക്കിയത്. മത്സരത്തിൽ മൂന്ന് ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ പലഘട്ടത്തിലും ലിവർപൂൾ പ്രതിരോധ നിരയെ പരീക്ഷിക്കാൻ ക്രിസ്റ്റൽ പലാസിനായിരുന്നു. ആദ്യ പകുതിയിൽ സാദിയോ മാനെയിലൂടെയാണ് ലിവർപൂൾ മുൻപിൽ എത്തിയത്. ലിവർപൂളിന് വേണ്ടി മാനെയുടെ നൂറാമത്തെ ഗോളായിരുന്നു ഇത്.

എന്നാൽ ഗോൾ വഴങ്ങിയെങ്കിലും ഉണർന്നു കളിച്ച ക്രിസ്റ്റൽ പാലസ് ലിവർപൂൾ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് മുഹമ്മദ് സല ലിവർപൂളിന്റെ രണ്ടാമത്തെ ഗോൾ നേടിയത്. ക്രിസ്റ്റൽ പാലസ് പ്രതിരോധം കോർണർ പ്രതിരോധിക്കുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്താണ് സല ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നെബി കെയ്റ്റയുടെ മനോഹരമായ ഗോളിൽ ലിവർപൂൾ വിജയം ഉറപ്പിക്കുകയായിരുന്നു.

Previous articleമനോഹര ഫ്രീകിക്കിൽ മൂന്ന് പോയിന്റു സ്വന്തമാക്കി ആഴ്സണൽ
Next articleമാഞ്ചസ്റ്ററിൽ ചെന്ന് സിറ്റിയെ വരിഞ്ഞുകെട്ടി സതാമ്പ്ടൺ