ലിവർപൂൾ 2023-24 സീസണായുള്ള പുതിയ എവേ ജേഴ്‌സി പുറത്തിറക്കി. 1996ലെ സീസണിലെ എവേ ജേഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ലിവർപൂൾ പുതിയ എവേ ജേഴ്സി ഡിസൈൻ ചെയ്തത്. വെള്ളയും പച്ചയും നിറത്തിൽ ആണ് ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകിയാണ് ജേഴ്സി ഒരുക്കിയത്. നൈകി സ്റ്റോറിലും ലിവർപൂൾ വെബ്സൈറ്റിലും ജേഴ്സി ലഭ്യമാണ്. അവർ രണ്ട് മാസം മുമ്പ് ഹോം ജേഴ്സി പുറത്തിറക്കിയിരുന്നു.