സലായുടെ ഇരട്ട ഗോളുകൾ, രക്ഷയില്ലാതെ വാറ്റ്ഫോഡ്

- Advertisement -

മുഹമ്മദ് സലാ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ജയിച്ചു ലിവർപൂൾ പ്രീമിയർ ലീഗിലെ കുതിപ്പ് തുടരുന്നു. വാറ്റ്ഫോഡിനെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ക്ളോപ്പിന്റെ സംഘം തോൽപ്പിച്ചത്. ഇതോടെ പ്രീമിയർ ലീഗിൽ ലുവർപൂളിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് 11 ആയി ഉയർന്നു.

കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും കൗണ്ടർ അറ്റാക്കിങ്ങിൽ പുലർത്തിയ കൃത്യതയാണ് അവർക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. കളിയുടെ 38 ആം മിനുട്ടിൽ മാനെയുടെ പാസിൽ നിന്നാണ് സലാ വല കുലുക്കിയത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ മാനെ ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. വാറ്റ്ഫോഡ് ഇടക്കിടെ ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ലിവർപൂൾ പ്രതിരോധം തകർക്കാൻ പ്രാപ്‌തമായിരുന്നില്ല. കളിയുടെ അവസാന മിനുട്ടിൽ സലാ വീണ്ടും ഗോൾ നേടി ജയം ഉറപ്പാക്കി. ഈ സീസണിലെ പത്താമത്തെ തോൽവി വഴങ്ങിയ വാറ്റ്ഫോഡ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

Advertisement