ലീഗ് കപ്പിൽ ആൻഫീൽഡിൽ തങ്ങളെ നാണം കെടുത്തിയ ചെൽസിക്ക് മറുപടി നൽകാൻ ലിവർപൂളിനും ക്ളോപ്പിനും ഇന്ന് സുവർണ്ണാവസരം. പ്രീമിയർ ലീഗിൽ ഇന്ന് ഇരുവരും വീണ്ടും പോരിന് ഇറങ്ങുമ്പോൾ മത്സരം കടുത്തതാവുമെന്ന് ഉറപ്പാണ്. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് രാത്രി 10 മണിക്കാണ് മത്സരം കിക്കോഫ്.
ലീഗ് കപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇരു ടീമുകളും ടീമിനെ ഇറക്കിയത് എങ്കിൽ ഇന്ന് പക്ഷെ ഇരുവരെടെയും സ്ഥിരം ആദ്യ ഇലവനാകും ഇറങ്ങുക. സലായും ഹസാർഡും ആദ്യ മിനുറ്റ് മുതൽ ഇറങ്ങുമ്പോൾ അത് മത്സര ഫലത്തിൽ നിർണായകമാകുമെന്ന് ഉറപ്പാണ്.
ചെൽസി നിരയിൽ റൂഡികറും ലിവർപൂൾ നിരയിൽ വാൻ ഡേയ്ക്കും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. ചെൽസി ബെഞ്ചിലേക്ക് പരിക്ക് മാറി ഫാബ്രിഗാസ്, ലോഫ്റ്റസ് ചീക്ക്, ക്രിസ്റ്റിയൻസെൻ എന്നിവർ തിരിച്ചെത്തും. ലിവർപൂൾ നിരയിൽ അലക്സാണ്ടർ അർണോൾഡ്, വൈനാൾഡം എന്നിവരും മാച് ഫിട്നെസ്സ് വീണ്ടെടുത്തിട്ടുണ്ട്.













