സൂപ്പർ സൺഡേ- ലിവർപൂൾ ഇന്ന് സ്പർസിന് എതിരെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ പോരാട്ടത്തിൽ ലിവർപൂൾ ഇന്ന് ടോട്ടനം ഹോട്ട്സ്പർസിനെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 10 മണിക്കാണ് മത്സരം കിക്കോഫ്.

ലീഗിൽ ഇതുവരെ തോൽവി അറിയാതെ കുതിക്കുന്ന ലിവർപൂൾ സിറ്റിയുമായുള്ള 6 പോയിന്റ് വ്യത്യാസം പുനഃസ്ഥാപിക്കാൻ ആകും ശ്രമിക്കുക. നിലവിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന സ്പർസിന് നില മെച്ചപ്പെടുത്താൻ ഇന്ന് ജയം അനിവാര്യമാണ്. ലിവർപൂൾ നിരയിൽ പരിക്കേറ്റ മാറ്റിപ് കളിക്കാൻ സാധ്യതയില്ല. സ്പർസിന് കാര്യമായ പരിക്ക് ഭീഷണി ഇല്ല. ഇന്ന് ജയിക്കാൻ സാധിച്ചാൽ അത് സ്പർസിന്റെ സീസണിന് മറ്റൊരു പുതിയ തുടക്കമാകും. തോൽവിയാണ് ഫലമെങ്കിൽ അത് പോച്ചറ്റിനോയുടെ ജോലിക്ക് തന്നെ ഭീഷണി ആയേക്കും.

Advertisement